മോദി സര്‍ക്കാര്‍ അവതരിപ്പിച്ച അവസാന ബജറ്റ് മികച്ചതെന്ന് ലോക്‌സഭാ സ്പീക്കര്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് വളരെ മികച്ചതെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍. കര്‍ഷകര്‍ക്കും നികുതി ദായകര്‍ക്കുമായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ കയ്യിലെടുത്തിരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്.

അഞ്ചു ലക്ഷം രൂപ ശമ്പള വരുമാനക്കാര്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം (2019-20) ആദായനികുതി ഒഴിവാക്കിയെന്നത് ഈ ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. അതുകൊണ്ട് തന്നെ മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളെയും ഒരുപോലെ പരിഗണിച്ചിരിക്കുകയാണെന്നും സുമിത്രാ മഹാജന്‍ പറഞ്ഞു. ധനമന്ത്രി പിയൂഷ് ഗോയലാണ് ബജറ്റ് അവതരിപ്പിച്ചത്.

Top