സൗജന്യ പെട്രോളും ഡീസലും വാഗ്ദാനം നൽകുന്നവർ രാഷ്ട്രീയക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി മോദി

ദില്ലി: സർക്കാരുകളുടെ സൗജന്യ പ്രഖ്യാപനങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. സൗജന്യ പെട്രോളും ഡീസലും വാഗ്ദാനം നൽകുന്ന ആളുകൾ സ്വാർത്ഥ രാഷ്ട്രീയക്കാരാണ്. ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ രാജ്യത്തിൻറെ സ്വയംപര്യാപ്തതയെ തടയുന്നതിലേക്കാണ് വഴി വെക്കുക. അതുപോലെ രാജ്യത്തെ കുട്ടികളുടെ അവകാശങ്ങൾ ഇത് കവർന്നെടുക്കും. നികുതിദായകരുടെ ഭാരം വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

പാനിപ്പത്തിലെ എഥനോൾ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഇതിനിടെയാണ് വിമർശനം നടത്തിയത്. കറുത്ത വസ്ത്രം അണിഞ്ഞുള്ള കോൺഗ്രസ് പ്രതിഷേധത്തെയും പ്രധാനമന്ത്രി മോദി പരിഹസിച്ചു. കറുത്ത വസ്ത്രം ധരിക്കുന്നതിലൂടെ തങ്ങളുടെ നിരാശയുടെ കാലഘട്ടം അവസാനിക്കുമെന്ന് ചിലർ കരുതുന്നുണ്ട് എന്നായിരുന്നു പരിഹാസം. കോൺഗ്രസ് പ്രതിഷേധം ദുർമന്ത്രവാദമെന്നും മോദി കുറ്റപ്പെടുത്തി.

Top