യൂട്യൂബില്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ ലോക നേതാക്കളെ ബഹുദൂരം പിന്നിലാക്കി മോദി

ന്യൂഡല്‍ഹി: യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ ലോക നേതാക്കളെ ബഹുദൂരം പിന്നിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബില്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം ഒരു കോടി കടന്നു. മറ്റ് ലോക നേതാക്കളുടെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം മോദിയില്‍ നിന്ന് ഏറെ പിന്നിലാണ്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 7.03 ലക്ഷമാണ്. ബ്രസീല്‍ പ്രസിഡന്റെ ജൈര്‍ ബോള്‍സനാരോയുടേത് 36 ലക്ഷവും വൈറ്റ് ഹൗസിന്റേത് 19 ലക്ഷവുമാണ്. അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 5.25 ലക്ഷം മാത്രമാണ്.

Top