മോദിയുടെ പ്രസംഗം ഭരണഘടനാ ലംഘനം; ഡിവൈഎഫ്‌ഐ കൊല്ലത്ത് ഭരണഘടനാ വായന നടത്തും

ഴിഞ്ഞദിവസം കൊല്ലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണ് ഡിവൈഎഫ്‌ഐ. സത്യപ്രതിജ്ഞാ ലംഘനമാണ് മോദി നടത്തിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം പൊതുസമൂഹത്തില്‍ ഉയര്‍ന്നുവരണം. പ്രധാനമന്ത്രി വിവാദ പ്രസംഗം നടത്തിയ കൊല്ലത്തെ പീരങ്കി മൈതാനിയില്‍ നാളെ ഭരണഘടനാ വായന നടത്തുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

ശബരിമല സ്ത്രീ പ്രവേശനം എന്ന സുപ്രീം കോടതി വിധിനടപ്പിലാക്കുക എന്നത് ഒരു സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതയാണ്.ഭരണഘടനാപരമായ ഉത്തരവാദിത്വം മാതൃകാപരമായി നടപ്പിലാക്കിയ സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിനുപകരം രാഷ്ട്രീയ വൈരം പ്രകടിപ്പിച്ച പ്രധാനമന്ത്രി സര്‍ക്കാരിനെ കടുത്തഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു. ഭരണഘടനയ്ക്കെതിരെ കലാപം നടത്തുന്നവരെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയും ഭരണഘടനാമൂല്യങ്ങളെ ഇകഴ്ത്തുകയുമാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിലൂടെ ചെയ്തത്.

കേരളത്തില്‍ സംഘപരിവാര്‍ നടത്തുന്ന സുപ്രീം കോടതി വിധിയ്‌ക്കെതിരായ കലാപങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പ്രേരണയുണ്ടെന്നു വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

Top