മോദി ആര്‍.എസ്.എസ് ആശയങ്ങളെപ്പോലും ബഹുമാനിക്കുന്നില്ല; പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി:കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാറും ആര്‍എസ്എസ് ആശയങ്ങളെപ്പോലും ബഹുമാനിക്കുന്നില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംവരണം സംബന്ധിച്ച ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ വിവാദ പ്രസ്താവനയെ തുടർന്ന് ആർ.എസ്.എസ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പ് പരാമർശിച്ചായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

‘ഞാന്‍ കരുതുന്നത് മോദിജിയും അദ്ദേഹത്തിന്റെ ഗവണ്‍മെന്റും ഒന്നുകില്‍ ആര്‍.എസ്.എസ്സിന്റെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുന്നില്ല എന്നും അല്ലെങ്കില്‍ ജമ്മു കശ്മീരിനെ ഒരു വിഷയമായി കാണുന്നില്ല എന്നുമാണ്. രസകരമാണിത്…’ എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

എല്ലാ പ്രശ്‌നങ്ങളും സൗഹാര്‍ദപരമായ സംഭാഷണങ്ങളിലൂടെ പരിഹരിക്കാമെന്നായിരുന്നു മോഹന്‍ ഭഗവതിന്റെ സംവരണ നിലപാടില്‍ ആര്‍എസ്എസ് വിശദീകരണം.

Top