മണിപ്പൂര്‍ സംഘര്‍ഷത്തേക്കാള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് തലപര്യം; രാഹുല്‍ ഗാന്ധി

ഐസ്വാള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മണിപ്പൂര്‍ സംഘര്‍ഷത്തേക്കാള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താല്‍പര്യമെന്ന് വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ മിസോറാമില്‍ എത്തിയതായിരുന്നു രാഹുല്‍.

ഇസ്രയേലില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ പ്രധാനമന്ത്രിക്കും ഇന്ത്യന്‍ സര്‍ക്കാരിനും വളരെ താല്‍പ്പര്യമുണ്ട്. എന്നാല്‍ ആശ്ചര്യകരമെന്നു പറയട്ടെ, മണിപ്പൂര്‍ വിഷയത്തില്‍ അവര്‍ക്ക് ഈ താല്‍പ്പര്യമില്ല. ജൂണിലെ മണിപ്പൂര്‍ സന്ദര്‍ശനത്തെ പരാമര്‍ശിച്ച രാഹുല്‍ ഗാന്ധി, താന്‍ കണ്ടത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും പറഞ്ഞു.

‘മണിപ്പൂര്‍ എന്ന ആശയം ബിജെപി തകര്‍ത്തു. മണിപ്പൂര്‍ ഇപ്പോള്‍ ഒരു സംസ്ഥാനമല്ല, രണ്ടായി വിഭജിക്കപ്പെട്ടു’-മെയ്‌തേയ്, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ പരാമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ‘ആളുകള്‍ കൊല്ലപ്പെട്ടു, സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു, കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു, എന്നാല്‍ പ്രധാനമന്ത്രിക്ക് ഇത് പ്രധാനമായി തോന്നുന്നില്ല എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Top