മോദിക്ക് കടലില്‍ മുങ്ങി പൂജ ചെയ്യുന്നതിലാണ് ശ്രദ്ധ, രാജ്യത്തിന്റെ യാഥാര്‍ഥ പ്രശ്‌നങ്ങള്‍ കാണുന്നില്ല; രാഹുല്‍ ഗാന്ധി

ഡല്‍ഹി : ‘ഭാരത് ജോഡോ ന്യായ് യാത്ര’യുടെ നാസികിലെ കര്‍ഷക സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് കടലില്‍ മുങ്ങി പൂജ ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും രാജ്യത്തെ യാഥാര്‍ഥ പ്രശ്‌നങ്ങള്‍ നരേന്ദ്രമോദി കാണുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

മോദി ദ്വാരകയില്‍ കടലിനടിയിലേക്ക് പോകുമ്പോള്‍ ക്യാമറകളും കൂടെ പോകുന്നു, മോദി ആകാശത്ത് പറക്കുമ്പോളും അതിര്‍ത്തിയില്‍ പോകുമ്പോളും എല്ലാം മാധ്യമങ്ങളുണ്ട്, എന്നാല്‍ ഇത്തരം കാഴ്ചകളല്ലാതെ വിലക്കയറ്റവും തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളൊന്നും ചര്‍ച്ചയാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ അഞ്ചിന ‘കിസാന്‍ ന്യായ്’ ഉറപ്പുകളും സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ‘ഭാരത് ജോഡോ ന്യായ് യാത്ര’യുടെ ഭാഗമായി ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാ മുന്നണി നേതാക്കള്‍ പങ്കെടുത്ത നാസികിലെ കര്‍ഷക സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

Top