മോദി ദുര്യോധനനെ പോലെ; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി:നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. മോദി ദുര്യോധനനെ പോലെ അഹങ്കാരിയാണ്. മോദിയുടെ പതനവും ദുര്യോധനന് സംഭവിച്ച പോലെ തന്നെയാവുമെന്നും പ്രിയങ്ക പറഞ്ഞു.

മാത്രവുമല്ല ഉപദേശിക്കാന്‍ പോയ കൃഷ്ണനെപ്പോലും ദുര്യോധനന്‍ ബന്ധിയാക്കിയെന്നും സര്‍വ്വ നാശത്തിന്റെ കാലത്ത് വിവേകം മരിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

അതേ സമയം പ്രിയങ്ക ഗാന്ധിയുടെ ദുര്യോധനന്‍ പരാമര്‍ശത്തിന് മറുപടിയുമായി അമിത് ഷാ രംഗത്തെത്തി. 23ന് അറിയാം ആരാണ് അര്‍ജുനനെന്നും ദുര്യോധനനെന്നുമായിരുന്നു അമിത്ഷായുടെ പറഞ്ഞത്.

Top