‘ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ആളാണ് മോദി’- ആർ ബി ശ്രീകുമാർ

ന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയക്കാരൻ എന്ന് വിളിക്കാവുന്ന ഇന്ത്യയുടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും ഗുജറാത്ത് കലാപത്തെ കുറിച്ചും ഗുജറാത്ത് ഡി ജെ പിയായിരുന്ന ആർ ബി ശ്രീകുമാർ മാതൃഭൂമിയ്ക്ക് കൊടുത്ത അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ

രണ്ട് പതിറ്റാണ്ടോളം ആർ.എസ്.എസ്. പ്രചാരകനായിരുന്നു മോദി. ഗുജറാത്ത് കലാപത്തിൽ തൊഗാഡിയയുടെ പങ്ക് വളരെ വലുതാണ്. ഭരണകൂടത്തിന്റെ സഹായം ലഭ്യമാക്കി എന്നതാണ് മോദി പ്രധാനമായും ഗുജറാത്ത് കലാപത്തിൽ ചെയ്തത്. പിന്നീട് മോദിയും തൊഗാഡിയയും തമ്മിൽ തെറ്റി. തന്നേക്കാൾ വലിയൊരു നേതാവിനെ മോദിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു . അദ്വാനിയെ മോദി ഒതുക്കിയതും അതുകൊണ്ടാണ്. ഗുജറാത്ത് കലാപത്തിന് ശേഷം ഏപ്രിലിൽ വാജ്പേയി ഗുജറാത്തിൽ വന്നിരുന്നു. അന്ന് ഒരു യോഗത്തിൽ വാജ്പേയി പറഞ്ഞത് ഭരണകൂടം രാജധർമ്മം പാലിക്കണമെന്നാണ്. അപ്പോൾ വാജ്പേയിയുടെ തൊട്ടുപിന്നിൽ ഇരുന്നുകൊണ്ട് മോദിയുടെ മറുപടി ഞങ്ങൾ അതാണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്നാണ്.

കലാപത്തിന് ശേഷം നടത്തിയ ഗൗരവ് യാത്രയിൽ മുസ്ലിങ്ങളെ അധിക്ഷേപിച്ച് മോദി നടത്തിയ പരാമർശം റിപ്പോർട്ട് ചെയ്തതിനാണ് എന്നെ ഇന്റലിജൻസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയത്.

അമിത് ഷാ അന്ന് താരതമ്യേന ഒരു ജൂനിയർ നേതാവായിരുന്നു. അദ്ദേഹം കലാപത്തിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ കേസുകളൊന്നും ഉണ്ടായിരുന്നില്ല.

നരേന്ദ്ര മോദി അസാമാന്യനായ ഒരു നേതാവാണ്. തന്റെ ലക്ഷ്യമെന്താണെന്നും അത് എങ്ങിനെയാണ് നേടിയെടുക്കേണ്ടതെന്നും കൃത്യമായി അറിയുന്ന നേതാവ്. ഈ ദൗത്യത്തെക്കുറിച്ച് അദ്ദേഹത്തിന് ഒരു തരത്തിലുള്ള അവ്യക്തതകളുമില്ല. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണം എന്നതാണ് ആ ലക്ഷ്യം.

Top