മോദി സംസാരിക്കുന്നത് മോദിയെക്കുറിച്ച് മാത്രം; വിമര്‍ശനവുമായ് കോണ്‍ഗ്രസ് വക്താവ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മോദിയെക്കുറിച്ച് മാത്രമാണ് സംസാരിച്ചതെന്ന വിമര്‍ശനവുമായ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സര്‍ജേവാല. 15 ലക്ഷം രൂപ ജനങ്ങള്‍ക്ക് നല്‍കുമെന്ന വാഗ്ദാനത്തെക്കുറിച്ചോ, 80 കോടിയുടെ കള്ളപ്പണത്തെക്കുറിച്ചോ മോദി സംസാരിച്ചില്ല. രാജ്യത്തെക്കുറിച്ചോ പാര്‍ട്ടിയേക്കുറിച്ചോ, ഓരോ വര്‍ഷവും സൃഷ്ടിക്കുമെന്ന് പറഞ്ഞ 2 കോടി തൊഴിലവസരങ്ങളെക്കുറിച്ചോ മോദി സംസാരിക്കാന്‍ തയ്യാറായില്ലെന്നും ‘മോദി’ മോദിയെക്കുറിച്ച് മാത്രമാണ് സംസാരിച്ചതെന്നും രണ്‍ദീപ് സിംഗ് വിമര്‍ശിക്കുന്നു.

അയോദ്ധ്യ കേസില്‍ ഓര്‍ഡിനന്‍സ് കോടതി നടപടികള്‍ക്ക് ശേഷമായിരിക്കുമെന്ന് മോദി അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. രാമക്ഷേത്ര വിഷയത്തില്‍ നടക്കുന്ന കേസ് നടപടികള്‍ കോണ്‍ഗ്രസിന്റെ ഇടപെടല്‍ മൂലം വൈകുകയാണെന്നും, വിഷയത്തിലെ തീരുമാനം വൈകിപ്പിക്കാന്‍ കോണ്‍ഗ്രസ് മനഃപൂര്‍വം സുപ്രീം കോടതിയില്‍ തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്നും മോദി വിമര്‍ശിച്ചിരുന്നു.

Top