തീവ്രവാദ വിഷയത്തിൽ ചൈനക്കെതിരെ പരോക്ഷ വിമർശനവുമായി മോദി

ഡൽഹി : തീവ്രവാദത്തില്‍ ചൈനയ്ക്കെതിരെ പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ്ങിന്‍റെ സാന്നിധ്യത്തില്‍ ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ ചൈന പിന്തുണയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മോദിയുടെ വിമര്‍ശനം.

കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ ആറ് മാസമായി ഇന്ത്യയും ചൈനയും ഏറ്റുമുട്ടലിന്‍റെ വക്കില്‍  തുടരുമ്പോള്‍ രണ്ടാം തവണയാണ് മോദിയും ഷീ ജിന്‍പിങ്ങും ബ്രിക്സ് വേദിയില്‍ മുഖാമുഖം വന്നത്.  തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ക്കും തുല്യ ഉത്തരവാദിത്തമെന്ന് പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന ചൈനയെ ഉന്നം വച്ച് പ്രധാനമന്ത്രി പറഞ്ഞു.

Top