ലോക്സഭാ തെരഞ്ഞെടുപ്പ് തനിക്ക് ആത്മീയയാത്രയ്ക്ക് തുല്യമായിരുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് തനിക്ക് ആത്മീയയാത്രയ്ക്ക് തുല്യമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് ആരെയും തോൽപ്പിക്കാൻ വേണ്ടിയിരുന്നില്ലെന്നും ജനങ്ങൾ ക്രിയാത്മകമായി പ്രതികരിച്ചെന്നും മോദി കൂട്ടിച്ചേർത്തു. എക്സിറ്റ് പോളുകൾ വന്നതിനു പിന്നാലെ ഡൽഹിയിൽ ചേർന്ന എൻ ഡി എ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ലോക്സഭാ തെരഞ്ഞെടുപ്പ് റിസൽട്ട് ഫലം വന്ന് കഴിഞ്ഞ് 24,25 തീയതികളിൽ മന്ത്രിമാർ തലസ്ഥാനത്തെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ഇന്ന് വൈകീട്ടാണ് ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരുടെ യോഗം ചേർന്നത്. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവികാര്യങ്ങൾ ചർച്ചചെയ്യുന്നതിനുമാണ് യോഗം വിളിച്ചിരിക്കുന്നത് . നേതാക്കൾക്ക് അമിത് ഷായുടെ അത്താഴവിരുന്നുമുണ്ട്. ശരദ് പവാർ,ഉദ്ദവ് താക്കറെ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട് .

Top