modi in kerala BJP meeting

തൃശൂര്‍ : ഒരു എം.എല്‍.എ യെ പോലും വിജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ആവേശം പകരുന്നത് കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍

കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് താന്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോവുമ്പോള്‍ കേരളത്തിലെ പ്രവര്‍ത്തകരെ കണ്ട് പഠിക്കാന്‍ പറയാറുണ്ടെന്ന് വ്യക്തമാക്കിയത്.

modi speech2

സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസവും ആവേശവും പകരുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

കണ്ണൂരില്‍ ആര്‍.എസ്.പി ജില്ലാ കാര്യ വാഹിക് മനോജ് കൊല്ലപ്പെട്ട കേസ് അനേ്വഷിച്ച സി.ബി.ഐ സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ ബലിദാനികളെക്കുറിച്ച് മോദി വാചാലനായതും പ്രവര്‍ത്തകരെ ആവേശഭരിതരാക്കി.

ഇന്ത്യയില്‍ തന്നെ കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകരാണ് ഏറ്റവും വെല്ലുവിളി നേരിടേണ്ടിവന്നതെന്നും അരനൂറ്റാണ്ടിനിടെ 200 ഓളം പ്രവര്‍ത്തകരുടെ ജീവനാണ് നഷ്ടപ്പെട്ടതെന്നും മോദി ചൂണ്ടികാണിച്ചിരുന്നു.

bjjjp

സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യത്തെ പ്രധാനമന്ത്രി തന്നെ പ്രകീര്‍ത്തിച്ചത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുതു ജീവന്‍ നല്‍കിയതായാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

തൃശൂരിലെ പൊതുയോഗത്തിലെ വന്‍ ജനാവലി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അവഗണിക്കാനാവാത്ത ശക്തിയാണെന്ന് വിളിച്ചോതുന്നതാണെന്നും നേതാക്കള്‍ പറഞ്ഞു. ബി.ജെ.പി കേരള ഘടകത്തെ കേന്ദ്ര നേതൃത്വം അവഗണിക്കുകയാണെന്ന ആക്ഷേപത്തിനുള്ള മറുപടിയായാണ് രാഷ്ട്രീയ നിരീക്ഷകരും മോദിയുടെ പ്രസംഗത്തെ കാണുന്നത്.

പൊതുയോഗത്തിലെ പ്രസംഗത്തിലുടനീളം കേരളത്തിലെ വികസനത്തെ സംബന്ധിച്ചും ബി.ജെ.പി പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യത്തെ കുറിച്ചും മോദി ഊന്നല്‍ കൊടുത്തത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ്.

Top