മോദി ഇന്ന് കര്‍ണാടകയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കര്‍ണാടകയില്‍ എത്തും. ഉച്ചയോടെ കര്‍ണാടകയിലെത്തുന്ന മോദി വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആദ്യത്തെ പൂര്‍ണമായി ശീതീകരിച്ച റെയില്‍വേ സ്‌റ്റേഷനായ ബായിപ്പനഹള്ളി സ്‌റ്റേഷന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.

കൊങ്കണ്‍ റെയില്‍വേയുടെ വൈദ്യുതിവല്‍ക്കരണം നൂറ് ശതമാനം പൂര്‍ത്തിയാകുന്നതോട് അനുബന്ധിച്ച ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ബെംഗളൂരുവിലെ പുതിയ ടെക്നോളജി ഹബുകള്‍ക്ക് തുടക്കം കുറിക്കും. ബെംഗളൂരു സബര്‍ബന്‍ റെയില്‍ പദ്ധതിക്കും തറക്കലിടും.

അംബേദ്ക്കര്‍ യൂണിവേഴ്‌സിറ്റിയുടെ പുതിയ കോളേജും മോദി ഉല്‍ഘാടനം ചെയ്യും. തുടര്‍ന്ന് അന്താരാഷ്‌ട്ര യോഗ ദിന ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മൈസൂരുവിലേക്ക് തിരിക്കും. അഗ്നിപഥ് പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പരിപാടികള്‍ക്ക് എര്‍പ്പെടുത്തിയിരിക്കുന്നത്.

Top