modi in jammu kashmir

PM Modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും. ഏഷ്യയിലെ തന്നെ ഏറ്റവും നീളമേറിയ തുരങ്കപാത ഉധംപൂര്‍ റംബാന്‍ തുരങ്ക പാത പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും.

ജമ്മുകശ്മീരിലെ പര്‍വത പ്രദേശത്ത് റെക്കോര്‍ഡ് വേഗത്തില്‍ 4 വര്‍ഷം കൊണ്ടാണ് 10.89 കീലോ മീറ്റര്‍ തുരങ്ക പാത പൂര്‍ത്തിയാക്കിയത്. ഉധംപൂര്‍ ജില്ലയില്‍ നടക്കുന്ന പൊതു സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ശക്തമായ സുരക്ഷയാണ് കശ്മീരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Top