ബിജെപി എം.പിമാരുടെ പരിശീലന ക്ലാസ്സില്‍ മോദിയും: ചിത്രങ്ങള്‍ വൈറല്‍ . . .

ന്യൂഡല്‍ഹി: ബിജെപി എം.പിമാരുടെ പരിശീലന പരിപാടിയായ ‘അഭ്യാസ് വര്‍ഗില്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. എംപിമാര്‍ക്കൊപ്പം ഇരിക്കുന്ന മോദിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പാര്‍ലമെന്റ് ലൈബ്രറിയില്‍ വച്ച് നടക്കുന്ന ക്ലാസ്സില്‍ പാര്‍ട്ടിയുടെ എല്ലാ എംപിമാരും പങ്കെടുക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നു.

മണ്ഡലത്തിലെ വികസന വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പരിപാടിയില്‍ എം.പിമാര്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടി അച്ചടക്കം പാലിച്ചു മുന്നോട്ട് പോകാന്‍ എല്ലാ എംപിമാരും തയാറാകണമെന്നും അനാവശ്യ വിവാദങ്ങളില്‍ ഉള്‍പ്പെടരുതെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയതായായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടുദിവസമായി നടക്കുന്ന പരിശീലനപരിപാടിയില്‍ വിവിധ സെഷനുകളിലായി പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

Top