കോവിഡിനെ മോദി അവഗണിച്ചു: പ്രതിസന്ധി മനസ്സിലാക്കാൻ കഴിഞ്ഞില്ല -പ്രശാന്ത് കിഷോർ

കൊൽക്കത്ത: ദീർഘ വീക്ഷണത്തോടെ പ്രതിസന്ധി മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടതു മറയ്ക്കാൻ കോവിഡിനെ  പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിക്കുകയാണെന്നു തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ.കോവിഡ് സാഹചര്യത്തെ കുറിച്ചു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷമായിരുന്നു കിഷോറിന്റെ
പ്രസ്താവന.

“പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ വിജയം അവകാശപ്പെട്ട് പ്രധാനമന്ത്രി ജനങ്ങളോടു വീമ്പിളക്കി.പ്രശ്നം നിലനിൽക്കുകയാണെങ്കിൽ അത് മറ്റുള്ളവർക്കു കൈമാറുക, സാഹചര്യം മെച്ചപ്പെടുമ്പോൾ അവകാശം ഏറ്റെടുക്കാൻ ഭക്തരുടെ സൈന്യവുമായി വരിക എന്നിങ്ങനെയാണു മോദി സർക്കാർ പ്രതിസന്ധി കൈകാര്യം ചെയ്തത്”.പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.

 

 

Top