കള്ളൻ രാഹുലാണെന്ന് വ്യക്തമാക്കി തെളിവുകൾ പുറത്ത് വിട്ട് ബി.ജെ.പി

ന്യൂഡല്‍ഹി : റഫേല്‍ അഴിമതി ആരോപണത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ കുരുക്കുമായി ബി.ജെ.പി രംഗത്ത്. ഫ്രാന്‍സുമായി നടത്തിയ പ്രതിരോധ ഇടപാടില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടെന്നാണ് ബി.ജെ.പിയുടെ ആരോപണം.

ഫ്രാന്‍സില്‍ ഒപ്പുവച്ച സ്‌കോര്‍പീന്‍ അന്തര്‍വാഹിനി ഇടപാടില്‍ രാഹുല്‍ അനധികൃതമായി ഇടപെട്ടെന്നും ബിസിനസ് പങ്കാളിയായ അമേരിക്കന്‍ പൗരന്‍ ഉള്‍റിക് മക്‌നൈറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കാണ് ഇടപാടിന്റെ അനുബന്ധ കരാര്‍ നല്‍കിയതെന്നുമാണ് ആരോപണം.

അമേരിക്കന്‍ പൗരനായ മക്‌നൈറ്റ് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ബാക്ഓപ്‌സ് എന്ന കമ്പനിയില്‍ രാഹുലിന്റെ പങ്കാളിയായിരുന്നു. ഈ കമ്പനിയുടെ 65 ശതമാനം ഓഹരികള്‍ രാഹുല്‍ ഗാന്ധിയുടെയും 35 ശതമാനം ഓഹരികള്‍ ഉള്‍റിക് മക്‌നൈറ്റിന്റെയും പേരിലായിരുന്നു. രാഹുല്‍ ഗാന്ധി തന്റെ സുഹൃത്തിന് അനുബന്ധകരാര്‍ ലഭിക്കാന്‍വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

എന്നാല്‍ ആരോപണങ്ങളെ നിക്ഷേധിച്ച് ഏത് അന്വേഷത്തെയും നേരിടാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

Top