തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി തലവേദനയാകുന്നു ; ബംഗാളിലെ റാലിയില്‍ നിന്ന് മോദി പിന്മാറി

Narendra Modi

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ രഥയാത്ര റദ്ദാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കേണ്ടിയിരുന്ന റാലിയില്‍ നിന്ന് പിന്മാറി.

രഥയാത്ര നടന്നില്ലെങ്കിലും ഡിസംബര്‍ 16-ന് സിലിഗുഡിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി നടക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് അറിയിച്ചിരുന്നത്. എന്നാല്‍, റാലിക്ക് പ്രധാനമന്ത്രി എത്തുന്നില്ലെന്നാണ് ഒടുവില്‍ ഘോഷ് തന്നെ വെളിപ്പെടുത്തിയത്.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ്ങും എത്തുന്നില്ലെന്നാണ് വിവരം. രമണ്‍സിങ്ങിന് എത്താന്‍ തടസ്സമൊന്നുമില്ലെന്നാണ് ഘോഷ് പറഞ്ഞത്. എന്നാല്‍ മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ സെക്രട്ടറിമാരിലൊരാളുമായ രാഹുല്‍ സിന്‍ഹ പറഞ്ഞത് മുഖ്യമന്ത്രിയെന്ന നിലയിലാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും പുതിയ സാഹചര്യത്തില്‍ അദ്ദേഹം എത്തുകയില്ലെന്നുമാണ്.

Top