പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന ലഭിച്ചതില്‍ ആഹ്ലാദിക്കുന്നു: പ്രധാനമന്ത്രി

modi

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ഭാരതരത്‌ന പുരസ്‌കാര നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിസ്വാര്‍ഥ സേവനത്തിലൂടെ രാജ്യത്തിന്റെ വളര്‍ച്ചയില്‍ ശക്തമായ അടയാളം പതിപ്പിച്ച വ്യക്തിത്വമാണ് പ്രണബ് കുമാര്‍ മുഖര്‍ജിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വീറ്ററിലൂടെയാണ് പ്രധാനമന്ത്രി മുന്‍ രാഷ്ട്രപതിയെ പ്രശംസിച്ചത്.

നമ്മുടെ കാലഘട്ടത്തിലെ പ്രമുഖനായ രാജ്യതന്ത്രജ്ഞനാണ് പ്രണബ് മുഖര്‍ജി. ദശാബ്ദങ്ങളോളം അദ്ദേഹം നിസ്വാര്‍ഥമായി അക്ഷീണം രാജ്യത്തിനു വേണ്ടി സേവനം ചെയ്തു. ഇതിലൂടെ രാജ്യത്തിന്റെ വളര്‍ച്ചയില്‍ തന്റേതായ അടയാളം പതിപ്പിക്കാന്‍ പ്രണബ് മുഖര്‍ജിക്കു സാധിച്ചു. അദ്ദേഹത്തിനു ഭാരതരത്‌ന ലഭിച്ചതില്‍ ആഹ്ലാദിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Top