മന്‍മോഹന്‍ സിങിന് ഇന്ന് പിറന്നാള്‍ ; ആശംസകളുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ഇന്ന് എണ്‍പത്തിയഞ്ചാം പിറന്നാളാണ്.

മുന്‍പ്രധാനമന്ത്രിക്ക് ആയുരാരോഗ്യവും ദീര്‍ഘായുസും നേരുന്നായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

ഷീല ദീക്ഷിത്, ഗിരിരാജ് സിംഗ് ഉള്‍പ്പെടെയുള്ളവരും മന്‍മോഹന്‍ സിംഗിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായില്‍ 1932 സെപ്റ്റംബര്‍ 26നാണ് സിംഗിന്റെ ജനനം.

സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മന്‍മോഹന്‍ സിങ് മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് രാഷ്ട്രീയത്തിലെത്തിയത്. ജവഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം അഞ്ചു വര്‍ഷം അധികാരം പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി പദത്തില്‍ വീണ്ടുമെത്തുന്ന പ്രധാനമന്ത്രിയാണ് സിങ്.

Top