നായകന്‍മാര്‍ ഇവിടെയുള്ളപ്പോള്‍ ഹീറോയായി നടിക്കരുത് ; മോദി സര്‍ക്കാരിനെതിരെ സിദ്ധാര്‍ഥ്

മുംബൈ : പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്.

”സായുധ സേനയില്‍ നമ്മുടെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. സേനയ്‌ക്കൊപ്പമാണ് അവര്‍ നിലകൊള്ളുന്നത്. നിങ്ങളും നിങ്ങളുടെ സംഘവുമാണ് അവരെ വിശ്വസിക്കാത്തത്. പുല്‍വാമയെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണം. യഥാര്‍ഥ നായകന്‍മാര്‍ ഇവിടെയുള്ളപ്പോള്‍ ഹീറോയായി നടിക്കരുത്. നമ്മുടെ സേനയെ നിങ്ങള്‍ ബഹുമാനിക്കണം. നിങ്ങളൊരു സൈനികനല്ല. അതുകൊണ്ട് തന്നെ അത്തരത്തില്‍ സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്.” – സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.

അതേസമയം താരത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി പി.എം.ഒയുടെ ട്വീറ്റും എത്തി. ”നമ്മള്‍ സായുധ സേനയെ വിശ്വസിക്കണം, സേനയെ ഓര്‍ത്ത് അഭിമാനിക്കണം. എന്നിട്ടും ചില ആളുകള്‍ എന്തിന് സേനയെ ചോദ്യംചെയ്യുന്നുവെന്ന് എനിക്ക് മനസിലാകുന്നില്ല.” – പി.എം.ഒ ട്വീറ്റ് ചെയ്തു.

Top