കര്‍ഷക ശാക്തീകരണമില്ലാതെ രാജ്യത്തിന്റെ സമഗ്ര വികസനം അസാധ്യമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ കര്‍ഷക സൗഹൃദമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കര്‍ഷകരെ സ്വയം പര്യാപ്തരാക്കാനുള്ള നിരന്തര പരിശ്രമം നടക്കുകയാണെന്നും, പുതുവര്‍ഷത്തിന്റെ ആദ്യ ദിനം 10 കോടിയിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് 20,000 കോടി കൈമാറിയ പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക ശാക്തീകരണമില്ലാതെ രാജ്യത്തിന്റെ സമഗ്ര വികസനം അസാധ്യമാണ്. സാമ്പത്തിക സഹായം നല്‍കി കര്‍ഷകരെ കടക്കെണിയില്‍ നിന്ന് മുക്തരാക്കുന്നതിന് ”പിഎം കിസാന്‍” പദ്ധതി മഹത്തായ പ്രവര്‍ത്തനമാണ് നടത്തിയത്. കഴിഞ്ഞ ഏഴ് വര്‍ഷമായി കര്‍ഷകരെ സ്വയം പര്യാപ്തരാക്കാന്‍ മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നത് രാജ്യം കണ്ടതാണെന്നും ഷാ പറഞ്ഞു.

പ്രധാനമന്ത്രി-കിസാന്‍ പദ്ധതിക്ക് കീഴിലുള്ള സാമ്പത്തിക സഹായത്തിന്റെ പത്താം ഗഡുവായി ഇന്ത്യയിലുടനീളമുള്ള 10.09 കോടിയിലധികം (100 ദശലക്ഷം) കര്‍ഷകര്‍ക്ക് 20,900 കോടി രൂപ പ്രധാനമന്ത്രി ശനിയാഴ്ച അനുവദിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മോദി ഗുണഭോക്താക്കള്‍ക്കുള്ള തുക വിതരണം ചെയ്തു.

Top