വില വര്‍ധന; ഉള്ളികയറ്റുമതി ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

ന്യൂഡല്‍ഹി: വര്‍ധിച്ചു വരുന്ന ഉള്ളി വില നിയന്ത്രിക്കുവാനായി ഉള്ളികയറ്റുമതി ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഉത്തരവിറക്കിയത്.

നിരോധനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് നിരോധനം.എല്ലാ തരത്തിലുമുള്ള ഉള്ളിയും കയറ്റുമതി ചെയ്യുന്നതിനും നിരോധനമുണ്ട്.

മഹാരാഷ്ട്രയിലും കര്‍ണാടകയിലും കൃഷിയിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതാണ് രാജ്യത്തുടനീളം ഉള്ളി വില കുതിച്ചുകയറാന്‍ കാരണമായത്. കഴിഞ്ഞഒരാഴ്ചയ്ക്കിടെ ഉള്ളിയുടെ വില എന്‍പത് ശതമാനത്തോളം വര്‍ധിച്ചിരുന്നു.

Top