modi government – Kanhaiya Kumar – jnu

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍. മേക് ഇന്‍ ഇന്ത്യപോലെയുള്ള വാചകമടിയുടെ കള്ളകമ്മട്ടമാണ് മോദി സര്‍ക്കാരെന്നു കനയ്യ പറഞ്ഞു.

മേക് ഇന്‍ ഇന്ത്യ യഥാര്‍ഥത്തില്‍ ഫേക് ഇന്‍ ഇന്ത്യയാണ്. മോദി സര്‍ക്കാര്‍ സെല്‍ഫികളുടെയും വാചകമടികളുടെയും സര്‍ക്കാരായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കി സര്‍ക്കാര്‍ അവരെ വഞ്ചിക്കുകയാണ്. മോദിയുടെ മെഴുകു പ്രതിമ നിര്‍മിച്ചെന്നു കേള്‍ക്കുന്നു. മറാത്ത്‌വാഡയില്‍ സൂര്യതാപമേറ്റു 12 കാരിയായ പെണ്‍കുട്ടി മരിച്ചുവീണതായും അറിയാന്‍ കഴിഞ്ഞു. എനിക്കു തോന്നുന്നത് മോദിയുടെ മെഴുക് പ്രതിമ സ്ഥാപിക്കേണ്ടത് മറാത്ത്‌വാഡയിലാണെന്നാണ്, അദ്ദേഹം പറഞ്ഞു.

ഞാന്‍ ബ്രാഹാമണര്‍ക്കോ ഏതെങ്കിലും ജാതിക്കോ എതിരല്ല. എന്നാല്‍ തീര്‍ച്ചയായും ബ്രാഹ്മണിക്കല്‍ വ്യവസ്ഥയ്ക്കും മനുവാദത്തിനും എതിരാണ്. അംബേദ്ക്കറുടെ കാഴ്ചപ്പാട് ബ്രാഹ്മണിക്കല്‍ വ്യവസ്ഥയ്ക്കു പകരംവയ്ക്കണമെന്നും കനയ്യ പറഞ്ഞു.

Top