modi government is scared of me; hardik patel

അഹമ്മദാബാദ്: പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും അമിത്ഷായെയും പോലെ തനിക്ക് ഒളിച്ചു വെക്കാന്‍ ഒന്നുമില്ലെന്നും പക്ഷെ മോദിയും എന്‍ഡിഎ സര്‍ക്കാറും തന്നെ ഭയക്കുന്നുവെന്ന് പാട്ടിദാര്‍ ആന്ദോളന്‍ സമിതി കണ്‍വീനര്‍ ഹാര്‍ദിക് പട്ടേല്‍.

അഹമ്മദാബാദ് മിററിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ സംവരണത്തില്‍ വിശ്വസിക്കുന്ന ആളാണെന്നും ഇന്ത്യയുടെ വികസനത്തിന് സംവരണം അത്യന്താപേക്ഷിതമാണെന്ന് താന്‍ കരുതുന്നുവെന്നും’ ഹാര്‍ദിക് അഭിപ്രായപ്പെട്ടു.

എന്നാല്‍ താന്‍ എസ്.സി., എസ്.ടി., ഒ.ബി.സി. സംവരണത്തിന് എതിരാണെന്ന പ്രാചരണം തെറ്റാണെന്നും ഹാര്‍ദിക് അറിയിച്ചു.

ബിജെപിക്ക് സ്ത്രീവിരുദ്ധ മനോഭാവമാണ്. നിര്‍ഭയ സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കാന്‍ ബി ജെ പി ശ്രമിച്ചു. എന്നാല്‍ ബിജെപി അധികാരത്തിലേറിയശേഷം ഗുജറാത്തില്‍ നിര്‍ഭയയ്ക്ക് സമാനമായ ഒട്ടനവധി സംഭവങ്ങള്‍ അരങ്ങേറിട്ടുണ്ടെന്നും ഹാര്‍ദിക് പട്ടേല്‍ കുറ്റപ്പെടുത്തി.

കര്‍ഷകര്‍ക്കും ജവാന്‍മാര്‍ക്കും എതിരാണ് ബി ജെ പിയെന്ന് ആരോപിച്ച അദ്ദേഹം ഗുജറാത്തില്‍ നിന്ന് ബിജെപിയെ തുടച്ചു നീക്കുമെന്നും ആത്മവിശാസത്തോടെ പറഞ്ഞു.

പട്ടേലുകാര്‍ പ്രബല വിഭാഗമാണെന്നത് തെറ്റായ ധാരണയണ്. പട്ടേലുകാരുടെ ദയനീയ ജീവിതം മനസ്സിലാക്കണമെങ്കില്‍ ഗരിയാധാറിലേക്കോ അംറേലിയിലേക്കോ ചെല്ലണമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. ‘അഞ്ച് പട്ടേലുകാര്‍ സമ്പന്നരാണെന്ന് കരുതി സംസ്ഥാനത്തെ എല്ലാ പട്ടേലുകാരും അങ്ങനെയാകണമെന്നില്ലെന്നു അദ്ദേഹം പറയുന്നു.

ആരുടെയും ഔദാര്യം തങ്ങള്‍ ചോദിക്കുന്നില്ലെന്നും സര്‍ക്കാര്‍ തൊഴിലില്‍ തുല്യ അവസരവും പ്രവേശനവും പട്ടേലുകര്‍ക്ക് കൊടുക്കണമെന്നത് മാത്രമാണ് തന്റെ ആവശ്യമെന്നും ഹാര്‍ദിക് പട്ടേല്‍ ആവര്‍ത്തിച്ചു.

വിദ്യാഭ്യാസ രംഗത്തും തൊഴില്‍ മേഖലയിലും പട്ടേല്‍ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട് പാട്ടിദാര്‍ ആന്ദോളന്‍ സമിതി പ്രക്ഷോഭം നടത്തിയിരുന്നു.

Top