മോദി സര്‍ക്കാര്‍ കോണ്‍ഗ്രസ്സ് റിക്കാഡ് തകര്‍ക്കുമെന്ന് രാം മാധവ്; 2047 വരെ ഭരണം തുടരും

അഗര്‍ത്തല: തുടര്‍ച്ചയായി കേന്ദ്ര ഭരണം നടത്തിയെന്ന കോണ്‍ഗ്രസിന്റെ റെക്കോഡ് ബിജെപി തകര്‍ക്കുമെന്ന പ്രസ്താവനയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്.

സ്വാതന്ത്ര്യം ലഭിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2047 വരെ ബിജെപി രാജ്യത്ത് തുടര്‍ച്ചയായി ഭരണം പിടിക്കുമെന്നും ത്രിപുരയിലെ അഗര്‍ത്തലയില്‍ സംസാരിക്കവെ രാം മാധവ് പറഞ്ഞു.

മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയാണ് രാജ്യത്തിന്റെ വര്‍ത്തമാനവും ഭാവിയും. ദേശീയതയാണ് ബിജെപിയുടെ ഡിഎന്‍എ. തെരഞ്ഞെടുപ്പ് വിജയത്തിനായി സൈനിക നേട്ടങ്ങള്‍ ബിജെപി ഉപയോഗിക്കില്ലെന്നും രാം മാധവ് കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടില്‍ ആറു കോടിയുടെ വര്‍ധനവാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Top