Modi, Ghani open Heart of Asia meet, talk Indo-Afghan ties

ന്യൂഡല്‍ഹി: പാക് പിന്തുണയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും.

പഞ്ചാബിലെ അമൃത്സറില്‍ ആരംഭിച്ച ‘ഹാര്‍ട്ട് ഓഫ് ഏഷ്യ’ രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇരുവരും.

അഫ്ഗാനിസ്ഥാനില്‍ സമാധാനം സംജാതമാക്കേണ്ടത് രാജ്യാന്തര സമൂഹത്തിന്റെ കടമായാണെന്ന് ഓര്‍മിപ്പിച്ച മോദി, ഈ പിന്തുണ വാക്കുകളിലൊതുക്കാതെ ഭീകരവാദത്തിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും പറഞ്ഞു.

ഭീകരര്‍ക്കെതിരെ മാത്രമല്ല, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അഭയകേന്ദ്രമൊരുക്കിയും സാമ്പത്തിക സഹായം നല്‍കിയും പിന്തുണയ്ക്കുന്നവര്‍ക്കെതിരെയും കടുത്ത നടപടികള്‍ കൂടിയേ തീരൂവെന്നും മോദി പറഞ്ഞു

ഭീകരതയ്‌ക്കെതിരെ നടപടിയെടുക്കാത്തതും നിശബ്ദരാവുകയും ചെയ്യുന്നവര്‍ ഫലത്തില്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണ്, ഭീകരര്‍ ദക്ഷിണേഷ്യയ്ക്ക് മുഴുവന്‍ ഭീഷണിയാണ്.

modi1

രക്തച്ചൊരിച്ചില്‍ തുടരുന്ന ഭീകരര്‍ക്കെതിരെ ഒരുമിച്ച് പോരാടണമെന്ന് നരേന്ദ്രമോദി ആഹ്വാനം ചെയ്തു.

അതിര്‍ത്തികടന്നുള്ള ഭീകരതയുടെ ഗുരുതരഭീഷണിയാണ് അഫ്ഗാന്‍ നേരിടുന്നതെന്ന് വ്യക്തമാക്കിയ അഫ്ഘാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി, ഭീകരതയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരെ തിരിച്ചറിയണമെന്നും ഓര്‍മിപ്പിച്ചു.

ഭീകരതയ്‌ക്കെതിരെ പോരാടുന്നതിന് സാമ്പത്തിക പിന്തുണവേണമെന്നും അഷ്‌റഫ് ഗനി പറഞ്ഞു.

ഉറി ഭീകരാക്രമണത്തിന് ശേഷം ആദ്യമായി ഇന്ത്യ, പാകിസ്ഥാന്‍ ഔദ്യോഗിക പ്രതിനിധികള്‍ ഒരേ വേദിയിലെത്തിയെങ്കിലും ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇന്നലെ രാത്രി പ്രധാനമന്ത്രി നല്‍കിയ അത്താഴവിരുന്നിനിടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, പാക് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Top