മോദി ആദ്യമായി വിളിക്കുന്ന വാര്‍ത്താസമ്മേളനം വെള്ളിയാഴ്ച

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം ആദ്യമായി വിളിക്കുന്ന വാര്‍ത്താ സമ്മേളനം വെള്ളിയാഴ്ച നടക്കും. വെള്ളിയാഴ്ച വാരാണാസിയില്‍ വച്ചാണ് മോദി മാധ്യമങ്ങളെ കാണുന്നത്.

ഇതുവരെ മോദി വാര്‍ത്താസമ്മേളനം വിളിച്ച് ചേര്‍ക്കാതിരുന്നത് മാധ്യമങ്ങളെ അഭിസംബോധന ചെയ്യാനുള്ള ധൈര്യമില്ലൊത്തതിനാലാണെന്നും തന്നെ പോലെ ചോദ്യങ്ങളെ നേരിടാന്‍ മോദിക്ക് ഭയമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോദിയെ നിരന്തരം പരിഹസിച്ചിരുന്നു.ഇതിനു മറുപടിയെന്നോണം ബോളിവുഡ് താരം അക്ഷയ് കുമാറുമായുള്ള മോദിയുടെ സൗഹൃദസംഭാഷണം ഇന്നു രാവിലെ പുറത്തു വിട്ടിരുന്നു.

മോദി വാര്‍ത്താസമ്മേളനത്തില്‍ എല്ലാ മാധ്യമപ്രവര്‍ത്തകരേയും ക്ഷണിക്കുമോ അതോ തെരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങളുമായി മാത്രമാണോ സംവാദം എന്ന കാര്യം വ്യക്തമല്ല.

Top