Modi favourite for 2019 Lok Sabha elections: US experts

Narendra Modi

വാഷിങ്ടന്‍ : 2019 ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി മികച്ച വിജയം നേടുമെന്നു യുഎസ്.

കൂടാതെ കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ തുടര്‍ഭരണം നിലനിര്‍ത്തുമെന്ന് യുഎസ് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡ് , ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തില്‍ മോദി സര്‍ക്കാരിന്റെ തുടര്‍ഭരണം ഉണ്ടാകുമെന്നു യുഎസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

അടുക്കും ചിട്ടയുമുള്ള തിരഞ്ഞെടുപ്പു പ്രചാരണമാണ് ബിജെപിയുടെ ആയുധം.പ്രതിപക്ഷം പരാജയപ്പെടുന്നതും ഈ മേഖലയില്‍ത്തന്നെ. ബിജെപിയ്ക്ക് നേര്‍ക്കുനേര്‍ നില്‍ക്കുന്ന എതിരാളികളുള്ള സംസ്ഥാനങ്ങളില്‍ അവരുടെ പ്രകടനം താരതമ്യേന മോശമാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷം ഒരുമിച്ചാല്‍ ബിജെപിയുടെ തേരോട്ടത്തിന് തടയിടാമെന്നും ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ വാല്‍ഷ് സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസില്‍ പ്രഫസറായ ഇര്‍ഫാന്‍ നൂറുദ്ദീന്‍ നൂറുദ്ദീന്‍ ചൂണ്ടിക്കാട്ടി.

2019ലെ പൊതുതിരഞ്ഞെടുപ്പിലും ഏറെ സാധ്യതയുള്ള നേതാവായി മോദി മാറിക്കഴിഞ്ഞു. അടുത്ത തവണയും അദ്ദേഹത്തിന് തന്നെ സാധ്യത അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിസ്റ്റ്യൂട്ടിലെ റെസിഡന്റ് ഫെല്ലോ സദാനന്ദ് ദൂം ചൂണ്ടിക്കാട്ടി.

ജാതിക്കാര്‍ഡ്’ ഇറക്കിയാണ് ബിജെപി ഉത്തര്‍പ്രദേശില്‍ നേട്ടം കൊയ്തതെന്ന് തിരഞ്ഞെടുപ്പ് സമയത്ത് ഇവിടെയുണ്ടായിരുന്ന സദാനന്ദ് ദൂം അഭിപ്രായപ്പെട്ടു.

നോട്ട് അസാധുവാക്കലിന് വലിയ പിന്തുണയാണ് ഇവിടെ ലഭിച്ചത്. ഈ നടപടിയുടെ തിക്തഫലങ്ങള്‍ അനുഭവിച്ചവര്‍ തന്നെ അതിന്റെ ആരാധകരായി. അഴിമതിക്കാര്‍ക്കും ധനികര്‍ക്കുമെതിരെ നീതിയുടെ വാളെടുത്ത സത്യസന്ധനായ നേതാവിനെയാണ് ആളുകള്‍ മോദിയില്‍ ദര്‍ശിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിലെ വിജയം ബിജെപി അബദ്ധത്തില്‍ നേടിയതല്ലെന്നും ജോര്‍ജ് വാഷിങ്ടന്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ ആദം സീഗ്‌ഫെല്‍ഡ് ചൂണ്ടിക്കാട്ടുന്നു.

Top