‘നികത്താനാവാത്ത വിടവ്’ ലതാ മങ്കേഷ്‌കറുടെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ വാനമ്പാടി ഗായിക ലതാ മങ്കേഷ്‌കറുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നികത്താനാവാത്ത വിടവ് എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. സംഗീതത്തിനപ്പുറം ഉയര്‍ന്ന പ്രതിഭയാണ് ലതാ മങ്കേഷ്‌കറെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

ഇന്ന് രാവിലെ 9.47നാണ് ലതാ മങ്കേഷ്‌കര്‍ അന്തരിച്ചത്. 92 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.

Top