വ്യാജവാര്‍ത്തകളുടെ എന്‍സൈക്ലോപീഡിയയാണ് മോദിയെന്ന് കനയ്യകുമാര്‍

മുംബൈ: വ്യാജവാര്‍ത്തകളുടെ എന്‍സൈക്ലോപീഡിയയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കനയ്യ കുമാര്‍. വ്യാജവാര്‍ത്തകള്‍ കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കാന്‍ മോദിക്കാവില്ല. മുംബൈയില്‍ നടന്ന ആള്‍ ഇന്ത്യ പ്രൊഫഷനല്‍ കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു ജെഎന്‍യുവിലെ മുന്‍വിദ്യാര്‍ത്ഥി നേതാവായിരുന്ന കനയ്യകുമാര്‍.

അവര്‍ രാമക്ഷേത്രങ്ങളെക്കുറിച്ച് സംസാരിക്കട്ടെയെന്നും നമ്മള്‍ സംസാരിക്കേണ്ടത് മൗലികാവകാശങ്ങളെക്കുറിച്ചാണെന്നും കനയ്യകുമാര്‍ പറഞ്ഞു. ‘അവര്‍ക്ക് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാം, പശുവിനെ ആരാധിക്കേണ്ടവര്‍ക്ക് അത് ചെയ്യാം. പക്ഷെ നമ്മള്‍ സംസാരിക്കുന്നത് അഴിമതിരഹിത സമൂഹത്തെക്കുറിച്ചും നല്ല റോഡുകളെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചുമായിരിക്കും.’ – കനയ്യ കുമാര്‍പറഞ്ഞു.

പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്സല്‍ ഗുരു തൂക്കിലേറ്റപ്പെട്ടതുമായി ബന്ധപ്പെട്ട് സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്ന്ആരോപിച്ച് 2016ല്‍ കനയ്യകുമാറിനെതിരെ അച്ചടക്കനടപടി സ്വീകരിച്ചിരുന്നു.

Top