മോദി നടത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങളെ അഭിനന്ദിച്ച് ഐഎംഎഫ് സാമ്പത്തിക വിദഗ്ദ്ധന്‍

വാഷിങ്ടണ്‍: മോദി നടത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങളെ അഭിനന്ദിച്ച് ഐഎംഎഫ് സാമ്പത്തിക വിദഗ്ദ്ധന്‍ മൊറീസ് ഓബ്‌സറ്റ്‌ഫെല്‍ഡ്. കഴിഞ്ഞ നാല് വര്‍ഷത്തെ മോദിയുടെ ഭരണത്തിനിടയില്‍ ഇന്ത്യയുടെ വളര്‍ച്ച അത്യന്തം കരുത്തായിരുന്നുവെന്നും ജിഎസ്ടിയടക്കമുള്ള അടിസ്ഥാന സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയതില്‍ പ്രധാനമന്ത്രി അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൂടുതല്‍ സ്പഷ്ടമാകാന്‍ സാധ്യതയുള്ള ഒരു പ്രശ്‌നം ഷോഡോ ബാങ്കിങ്ങാണ്. കര്‍ശനമായ മേല്‍നോട്ടത്തിന്റെ ഒരു വെല്ലുവിളി ഇത് ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. മൊറീസ് ഓബ്‌സറ്റ്‌ഫെല്‍ഡ് ഈ മാസം അവസാനത്തോടെ ഐഎംഎഫില്‍ നിന്ന് വിരമിക്കും. ഈ സ്ഥാനത്തേക്ക് മലയാളിയായ ഗീതാ ഗോപിനാഥാണ് എത്തുക. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും ഐഎംഎഫില്‍ മുഖ്യ സാമ്പത്തിക വിദഗ്ദ്ധനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

Top