modi critises congress

ന്യൂഡല്‍ഹി: ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിട്ട ഗോരക്ഷക് പ്രവര്‍ത്തകര്‍ക്കെതിരെ പ്രതികരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വൈകിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ.

മോഡിയുടെ പെട്ടെന്നുള്ള ദളിത് സ്‌നേഹത്തിന് പിന്നിലെ കാരണം സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഇടിവ് സംഭവിച്ചതിനാലണെന്ന് ഖാര്‍ഖെ ചൂണ്ടിക്കാട്ടി.

ഗോ സംരക്ഷണത്തിന്റെ പേരില്‍ ദളിതുകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളെ അതിരൂക്ഷഷമായി വിമര്‍ശിച്ച് തുടര്‍ച്ചയായ രണ്ടാം ദിവസവും മോഡി രംഗത്തെത്തിയിരുന്നു.

ദളിത് സഹോദരങ്ങള്‍ക്ക് പകരം തന്നെ ആക്രമിക്കണമെന്നായിരുന്നു മോഡിയുടെ പരാമര്‍ശം. ഇതിനുപിന്നാലെയാണ് ഗാര്‍ഖെയുടെ പ്രതികരണം.

Top