മോദി ദക്ഷിണ കൊറിയയില്‍ എത്തി; സമാധാന പുരസ്‌കാരമായ സോള്‍ ഏറ്റുവാങ്ങും

സോള്‍: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണ കൊറിയില്‍ എത്തി. പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി ചര്‍ച്ച നടത്തുന്ന മോദി ദക്ഷിണ കൊറിയയിലെ വ്യവസായികളുമായും ഇന്ത്യന്‍ സമൂഹവുമായും കൂടിക്കാഴ്ച നടത്തും.

അന്താരാഷ്ട്ര സഹകരണം, ആഗോള സാമ്പത്തിക വളര്‍ച്ച, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തല്‍ എന്നീ കാര്യങ്ങള്‍ പരിഗണിച്ച് നല്‍കുന്ന സോള്‍ സമാധാന പുരസ്‌കാരവും മോദി ഏറ്റുവാങ്ങും. രണ്ട് ലക്ഷം ഡോളറും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2030 ആകുമ്പോഴേക്കും 5000 കോടി ഡോളറിന്റേതാക്കി വര്‍ധിപ്പിക്കുക എന്നതും സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്. മാത്രമല്ല യോന്‍സെയ് സര്‍വകലാശാല സോള്‍ കാമ്പസില്‍ മഹാത്മാ ഗാന്ധിയുടെ അര്‍ധകായ പ്രതിമയും മോദി അനാഛാദനം ചെയ്യും.

Top