രാജ്യത്തെ കോവിസ്‌ വാക്സിൻ വിതരണത്തിന് മുന്നോടിയായി മുഖ്യമന്ത്രിമാരുമായി യോഗം വിളിച്ച് മോദി

ൽഹി : വാക്‌സിൻ വിതരണത്തിന് മുന്നോടിയായി രാജ്യത്തെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി. തിങ്കളാഴ്ച വൈകിട്ട് 4 മണിക്കാണ് യോഗം ചേരുക. രാജ്യത്ത് ഈ മാസം 13 മുതൽ വാക്‌സിൻ വിതരണം ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുൻപ് അറിയിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ വിതരണ പദ്ധതിയ്ക്ക് സജ്ജരാകാൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു.

Top