വിജയിക്കാനായി ഇനിയും തിരഞ്ഞെടുപ്പുകള്‍ വരും; പ്രതിപക്ഷത്തെ പരിഹസിച്ച് മോദി

ന്യൂഡല്‍ഹി: രാജ്യസഭയില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് മോദി. വിജയിക്കാനായി ഇനിയും തിരഞ്ഞെടുപ്പുകള്‍ വരുമെന്നും വിഷമിക്കേണ്ട കാര്യമില്ലെന്നും മോദി പ്രതിപക്ഷത്തെ പരിഹസിക്കുന്ന പ്രസ്താവന നടത്തി. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഇനിയും പോരാടുക. ബി.ജെ.പിയുടെ ഇത്തവണത്തെ വിജയത്തിന് ഇരട്ടി മധുരമാണെന്നും മോദി പറഞ്ഞു.

ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് സമ്പൂര്‍ണ ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നത്. ഇത് വോട്ടര്‍മാര്‍ സ്ഥിരത കൈവരിച്ചു എന്നതിന്റെ തെളിവ് കൂടിയാണെന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ഇതാദ്യമായാണ് മോദി 17ാം പാര്‍ലമെന്റില്‍ സംസാരിക്കുന്നത്.

ഏതാനും ദിവസം മുന്‍പും മോദി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചിരുന്നു. കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തിന് അപ്പുറം ഒന്നും കാണാന്‍ സാധിക്കില്ല എന്നും ഉയരത്തില്‍ പറക്കാന്‍ എപ്പോഴും ശ്രമിക്കുന്ന കോണ്‍ഗ്രസ് രാജ്യത്തിന്റെ വേരുകളിലേക്ക് ഇറങ്ങി വരാന്‍ മറന്നു പോകുകയാണ് എന്നുമായിരുന്നു മോദിയുടെ വിമര്‍ശനം.

Top