ഇസ്രയേൽ വിഷയത്തിൽ പരിഹാരം കാണാൻ നരേന്ദ്ര മോദിക്ക് കഴിയും ; പലസ്തീൻ പ്രസിഡന്റ്

Mahmoud Abbas

റാമല്ല: പലസ്‌തീനും ഇസ്രയേലും തമ്മിൽ നിലനിൽക്കുന്ന വിഷയങ്ങളിൽ പരിഹാരം കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയുമെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. തർക്കങ്ങൾ പരിഹരിക്കാനും,സമാധാനം പുനഃസ്ഥാപിക്കാനും ഇന്ത്യയ്ക്കു വഹിക്കാവുന്ന പങ്കിനെപ്പറ്റി മോദിയുമായി ചർച്ച നടത്തുമെന്നും, പലസ്തീനും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധം വെളിപ്പെടുത്തുന്ന സ്വീകരണമായിരിക്കും മോദിക്ക് നൽകുകയെന്നും അബ്ബാസ് വ്യക്തമാക്കി.

ഉഭയകക്ഷി ബന്ധം, പ്രാദേശിക പ്രശ്നങ്ങൾ, സമാധാന ശ്രമങ്ങൾ ഇവയെല്ലാം ചർച്ചയിൽ ഉൾപ്പെടുത്തും. രാജ്യാന്തര തലത്തിൽ ഇന്ത്യ ബഹുമാനം അർഹിക്കുന്ന രാജ്യമാണ്. മേഖലയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിന് ഇന്ത്യ നൽകുന്ന പിന്തുണ വ്യക്തമാക്കുന്നതാണ് പുതിയ സന്ദർശനമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പലസ്തീൻ സന്ദർശിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ മോദി ഇസ്രയേൽ സന്ദർശിച്ചിരുന്നു.

Top