Modi Cabinet reshuffle; Sushma Swaraj unable to attend

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുന:സംഘടനാ ചടങ്ങില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പങ്കെടുത്തില്ല.

തന്റെ അസാനിദ്ധ്യം വാര്‍ത്തയാക്കരുതെന്ന് അവര്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഹംഗറിയുടെ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുതിനാലാണ് താന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് അവര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, പുതിയ മന്ത്രിമാരെ സുഷമ അഭിനന്ദിക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ കേന്ദ്ര ധനമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സിദ്ധരായിരുന്നു.

Top