modi – budget – palakkad

പാലക്കാട്: നഗരസഭയില്‍ ബജറ്റ് രേഖയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിസിപിഎം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. ഭരണകക്ഷിയായ ബിജെപിയുടെ ആദ്യബജറ്റാണ് ഡപ്യൂട്ടി ചെയര്‍പഴ്‌സന്‍ സി.കൃഷ്ണകുമാര്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്.

പ്രധാനമന്ത്രിയുടെ ഫേ!ാട്ടേ!ാപതിച്ചത് കീഴ്‌വഴക്കത്തിനെതിരാണെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷം ബജറ്റ് അവതരണത്തെ എതിര്‍ത്തു. തുടര്‍ന്ന് നഗരസഭയില്‍ ബഹളമായി. സംഘര്‍ഷം രൂക്ഷമായതേ!ാടെ ചിലര്‍ ബജറ്റ് രേഖ കീറിയെറിഞ്ഞു. അവരെ ചോദ്യം ചെയ്യാന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ വന്നതോടെ പ്രശ്‌നം വീണ്ടും രൂക്ഷമായി. തുടര്‍ന്നായിരുന്നു ഉന്തുംതള്ളും

പ്രധാനമന്ത്രിയെ എതിര്‍ക്കുന്നത് രാജ്യദ്രോഹമാണെന്ന് ബിജെപിയുടെ ചില മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ പ്രഖ്യാപിച്ചു. സുപ്രീംകോടതി ഉത്തരവനുസരിച്ചാണ് ഫോട്ടോ പതിച്ചെതന്നും അവര്‍ അവകാശപ്പെട്ടു.

പ്രശ്‌നം ഒഴിവാക്കാന്‍ ചെയര്‍പഴ്‌സനും ഡപ്യൂട്ടി ചെയര്‍പഴ്‌സനും കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബഹളത്തിനിടെ ഡപ്യൂട്ടി ചെയര്‍പഴ്‌സന്‍ ബജറ്റ് അവരിപ്പിക്കാന്‍ ശ്രമിച്ചത് തടസപ്പെടുത്താനുള്ള ശ്രമം ബിജെപി കൗണ്‍സിലര്‍മാര്‍ തടഞ്ഞു. അവരുടെ സംരക്ഷണത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്.

ഏകപക്ഷീയമായി അവതരിപ്പിച്ച ബജറ്റ് അംഗീകരിക്കില്ലെന്ന് കൗണ്‍സില്‍ കോണ്‍ഗ്രസ് കക്ഷിനേതാവ് ഭവദാസ് പ്രഖ്യാപിച്ചു. കയ്യേറ്റത്തിനെതിരെ പൊലീസിനു മേലധികാരികള്‍ക്കും പരാതി നല്‍കാനാണ് സിപിഎം, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ തീരുമാനം.

Top