രാജ്യ നിയമങ്ങള്‍ക്ക് പകരം മോദി നടപ്പാക്കുന്നത് ബിജെപിയുടെ ചട്ടങ്ങളെന്ന് യെച്ചൂരി

ന്യൂഡല്‍ഹി; മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി തന്റെ അധികാരം ദുരുപയോഗം ചെയ്ത് സിബിഐ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണെന്നും, കാവല്‍ക്കാരന്റെ ജോലി സമ്പത്ത് സംരക്ഷിക്കുകയാണ് എന്ന് മോദി ഓര്‍ക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് പകരം ബിജെപിയുടെ നിയമങ്ങളാണ് മോദി നടപ്പിലാക്കുന്നത്. ശ്രീരാമന്റെ ഭരണമല്ല മറിച്ച് ദുശ്ശാസനന്റെ ഭരണമാണ് ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നതെന്നും യെച്ചൂരി പറയുന്നു. സമ്പന്നരെ മാത്രം സഹായിക്കുന്ന പ്രധാനമന്ത്രിയുടെ നടപടി കര്‍ഷകരെ ദുരിതത്തിലാക്കിയെന്നും യെച്ചൂരി കുറ്റപ്പെടുത്തി. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയ്ക്ക് വേദിയൊരുക്കിയ ആം ആദ്മി പാര്‍ട്ടിയുടെ റാലിയിലാണ് സിപിഎം ദേശീയ സെക്രട്ടറി മോദിക്കെതിരെ ആഞ്ഞടിച്ചത്.

Top