മോദി-ബൈഡന്‍ നിര്‍ണായക കൂടിക്കാഴ്ച ഇന്ന് വൈകിട്ട്

ആമേരിക്ക: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ബൈഡന്‍ അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇന്ന് നടക്കുക. അഫ്ഗാന്‍ വിഷയത്തിനു പുറമെ കോവിഡ് പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സൈനിക മേഖലകളിലെ സഹകരണം തുടങ്ങിയ കാര്യങ്ങളാകും പ്രധാനമായും ചര്‍ച്ചയാകുക. അമേരിക്ക, ആസ്‌ട്രേലിയ, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളടങ്ങുന്ന ക്വാഡ് ഉച്ചകോടിയിലും മോദി ഇന്ന് പങ്കെടുക്കും.

യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്‌മോറിസണ്‍ എന്നിവരുമായി മോദി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. അഞ്ച് ബഹുരാഷ്ട്ര കമ്പനികളുടെ സി.ഇ.ഒമാരുമായും മോദി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.

അമേരിക്കയുടെ പ്രധാന പങ്കാളി ഇന്ത്യയെന്ന് കമല ഹാരിസ് പറഞ്ഞു. ഇന്ത്യ വാക്‌സീന്‍ കയറ്റുമതി പുനരാരംഭിച്ച തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു. ഇന്ത്യ അമേരിക്ക ബന്ധത്തിന് വലിയ പുരോഗതി കൈവരിക്കാനായെന്ന് ഇരു നേതാക്കളും പറഞ്ഞു. വന്‍കിട കമ്പനികളുമായുള്ള ചര്‍ച്ചയില്‍ ഫൈവ് ജി സേവനമടക്കം വിഷയമായി.

Top