More use of technology in judiciary crucial for new India

modi

അലഹബാദ്: കോടതികളില്‍ പുതിയ സങ്കേതിക വിദ്യ ഉപയോഗിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

അലഹബാദ് ഹൈക്കോടതിയുടെ 150ാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതികളിലെ പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിനും നല്ല മാറ്റങ്ങള്‍ വരുത്തുന്നതിനും പുതിയ സാങ്കേതികവിദ്യകള്‍ കോടതിയുമായി സംയോജിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് ചീഫ് ജസ്റ്റീസ് മുന്‍കൈ എടുക്കണമെന്നും മോദി ആവശ്യപ്പെട്ടു.

വിചാരണയ്ക്കും സാക്ഷിവിസ്താരത്തിനും ഉള്‍പ്പെടെ വീഡിയോ കോണ്‍ഫറന്‍സിങ് പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം. ഇത് സമയവും ചെലവും ലാഭിക്കാന്‍ സഹായിക്കും പ്രധാനമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നീതിന്യായ വ്യവസ്ഥയെ ആധുനിക വത്ക്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജഡ്ജിമാരുടെ ദൗര്‍ലഭ്യം മൂലം കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നെന്ന പരാതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

സ്റ്റാര്‍ട്ടപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നീതിന്യായ വ്യവസ്ഥയെ നവീകരിക്കാനുള്ള ആശയങ്ങളുമായി മുന്നോട്ടുവരണമെന്നും മോദി പറഞ്ഞു.

ജുഡീഷ്യറിക്ക് മേലുള്ള ഭാരം കുറയ്ക്കാന്‍ തന്റെ സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ചീഫ് ജസ്റ്റിസിന് ഉറപ്പുനല്‍കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

Top