ആര് പ്രധാനമന്ത്രിയാകുമെന്ന് ചോദ്യം; 2024 വരെ, സ്ഥാനം മോദിക്കെന്ന് ഫട്‌നാവിസ്

മഹാരാഷ്ട്ര; 2024 വരെ പ്രധാനമന്ത്രി പദം ബുക്ക് ചെയ്ത് വച്ചിരിക്കുകയാണ് മോദിയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. വരാനിരിക്കുന്ന രണ്ടു തെരഞ്ഞെടുപ്പുകള്‍ വരെ പ്രധാനമന്ത്രി പദത്തെ കുറിച്ചോര്‍ത്ത് ആരും ആശങ്കാകുലരാകേണ്ടതില്ലെന്നും, അത് മോദി ബുക്ക് ചെയ്തു വെച്ചിരിക്കുകയാണെന്നും ഫട്‌നാവിസ് പറഞ്ഞു. ഒരു അവാര്‍ഡ് നിശക്കിടെ നടന്‍ റിതേഷ് ദേശ്മുഖിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഫട്‌നാവിസ്.

ശരത് പവാറും നിതിന്‍ ഗഡ്കരിയും ഉണ്ടായിരുന്ന വേദിയില്‍ വച്ച് അടുത്ത പ്രധാനമന്ത്രിയായി ഏത് മഹാരാഷ്ട്രക്കാരന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു താരത്തിന്റെ ചോദ്യം. എന്നാല്‍ പ്രധാനമന്ത്രിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കേ ഇപ്പോള്‍ പ്രസക്തതിയില്ലെന്നും, ഈ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, 2024 വരെ അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും, അതുവരേക്കും പ്രധാനമന്ത്രി പദം മോദി ജീ ബുക്ക് ചെയ്ത് വെച്ചിരിക്കുകയാണെന്നുമായിരുന്നു ഫട്‌നാവിസിന്റെ മറുപടി.

Top