modi appreciate idamalkudy students

ന്യൂഡല്‍ഹി: ഇടമലക്കുടി ആദിവാസി ഊരില്‍ വിദ്യാര്‍ത്ഥികള്‍ ശൗചാലയം നിര്‍മിച്ചത് അഭിനന്ദനാര്‍ഹമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

പൊതു ഇടങ്ങളില്‍ മലമൂത്രവിസര്‍ജനം ഒഴിവാക്കിയ മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറുന്നു. ഇക്കാര്യത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദീപാവലി ഇന്ത്യയുടെ സായുധ സൈന്യത്തിനു സമര്‍പ്പിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാന്‍ കീ ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.

അതിര്‍ത്തിയില്‍ ജാഗരൂകരായി സദാസമയവും കാവല്‍നില്‍ക്കുന്ന സൈന്യത്തിനായി എല്ലാവരും ഓരോ ദീപം തെളിയിക്കുക. സൈനികരുടെ ത്യാഗത്തിന്റെ ഫലമാണ് നാം അനുഭവിക്കുന്നതെന്നും മോദി പറഞ്ഞു.

ദീപാവലി ആശംസകളോടെയാണ് മോദി മാന്‍ കീ ബാത് സന്ദേശം ആരംഭിച്ചത്. ദീപാവലി ശുചിത്വത്തിന്റെകൂടി ആഘോഷമാണ്.

എല്ലാവരും തങ്ങളും വീടുകള്‍ ശുചിയാക്കുന്നു. അതുപോലെ പ്രധാനമാണ് അവരവരുടെ ചുറ്റുപാടും ശുചിയാക്കുക എന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേയും കാനഡ പ്രധാനമന്ത്രിയും ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്നതായും മോദി പറഞ്ഞു.

Top