മോദിയ്‌ക്കെതിരായ രാഹുലിന്റെ വിമര്‍ശനം ; പ്രതികരണവുമായി ബിജെപി രംഗത്ത്

modi-rahul

ന്യൂഡല്‍ഹി: മോദി ആപ്പ് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു മറുപടിയുമായി ബിജെപി. രാഹുലിന്റെ ആരോപണം കേംബ്രിജ് അനലറ്റിക്ക വഴി രാഹുല്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തെ നേരിടാനാണെന്നാണ് ബിജെപി പറയുന്നത്. സാങ്കേതിക വിദ്യയെക്കുറിച്ച് രാഹുലിന് ഒന്നുമറിയില്ലെന്നും, ഗൂഗിളിലെപ്പോലെ മോദി ആപ്പിലും വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ മാത്രമാണ് മൂന്നാം കക്ഷികളെ ഏല്‍പ്പിച്ചിട്ടുള്ളതെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.

നരേന്ദ്ര മോദിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ നരേന്ദ്ര മോദി ആപ്പ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയ്ക്ക് കൈമാറുന്നുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് മോദിയെ പരിഹസിച്ച് രാഹുല്‍ രംഗത്തെത്തിയത്.

Top