ആഗോള സാമ്പത്തിക ഫോറം; ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി നരേന്ദ്ര മോദി

വാഷിംഗ്ടൺ : ജനുവരിയിൽ സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ആരംഭിക്കുന്ന ആഗോള സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും.

ഒരു അമേരിക്കൻ പ്രസിഡന്റ് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുന്നത് പതിനെട്ട് വർഷങ്ങൾക്ക് ശേഷം ആദ്യമായാണ്. അവസരങ്ങൾ വിനിയോഗിക്കുക എന്നതാണ് അമേരിക്കയുടെ നയമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേര്‍സ് വ്യക്തമാക്കി. അതിനാൽ അമേരിക്ക സാമ്പത്തിക സമ്മേളനത്തിനെ സ്വാഗതം ചെയ്യുന്നുവെന്നും അവർ വ്യക്തമാക്കി.

ദാവോസില്‍ എത്തുന്ന മറ്റ് ലോക നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകൾ നടത്തുന്ന കാര്യങ്ങൾ പരിഗണനയിലാണെന്നും , പ്രസിഡന്റ് അവിടെ എത്തിയതിന് ശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. അമേരിക്കയുടെ താത്പര്യം സംരക്ഷിച്ച്‌ മാത്രമായിരിക്കും ഇതെല്ലാമെന്നും സാറാ സാന്‍ഡേര്‍സ് അറിയിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ഏഷ്യന്‍ നേതാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയേക്കുമെന്നുമുള്ള സൂചനയും വൈറ്റ് ഹൗസ് നല്‍കി. പ്രധാനമന്ത്രി ഈ മാസം ഈ മാസം 22-ന് ദാവോസിലേക്ക് സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുന്നതിന് ദാവോസിലേക്ക് തിരിക്കും.

Top