മോദി ദിവസത്തില്‍ 18 മണിക്കൂറും കര്‍മ്മനിരതന്‍; രാഹുല്‍ വിദേശയാത്രകളുമായി നടക്കുന്നുവെന്നും അമിത്ഷാ

amitsha

ജാര്‍ഖണ്ഡ്: കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി അമിത്ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസത്തില്‍ 18 മണിക്കൂറും രാജ്യത്തിനായി കര്‍മ്മനിരതനായിരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ അവധിയാഘോഷിക്കാന്‍ പോകാറാണ് പതിവെന്ന് ബിജെപി അധ്യക്ഷന്‍ കൂടിയായ അമിത് ഷാ പറഞ്ഞു.

ഗുജറാത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ മോദിയെ തനിക്കറിയാമെന്നും അദ്ദേഹം ഒരു ദിവസം പോലും അവധിയെടുക്കാറില്ലെന്നും എന്നാല്‍ രാഹുലാവട്ടെ പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും ഉപേക്ഷിച്ച്, അമ്മയെ കുറിച്ച് പോലും ഓര്‍മിക്കാതെ രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ വിദേശപര്യടനത്തിന് പോകുന്നുവെന്നും അമിത് ഷാ പരിഹസിച്ചു.

ഭരണകാലത്ത് പാക്കിസ്ഥാനെതിരെ കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്നും കശ്മീരിലെ വിഘടനവാദികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

Top