ഈ മാഹാന്മാരുടെ ഭരണത്തില്‍ ഇന്ത്യ സുരക്ഷിത! മോദി-ഷാ കൂട്ടുകെട്ടിനെ പുകഴ്ത്തി രത്തന്‍ ടാറ്റ

ഗാന്ധിനഗര്‍: ഇന്ത്യയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളവരാണ് മോദിയും അമിത് ഷായുമെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. നിരവധി പദ്ധതികളാണ് ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടി ഈ മഹാന്മാര്‍ ചെയ്തിട്ടുള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്രയും മികച്ച സര്‍ക്കാരിനൊപ്പം പിന്തുണയുമായി നില്‍ക്കുന്നതില്‍ അഭിമാനമുണ്ട്. ഗാന്ധിനഗറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സിന്റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രത്തന്‍ ടാറ്റ. സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയാണ് ടാറ്റ ഈ സ്ഥാപനം നിര്‍മ്മിക്കുന്നത്. 20 ഏക്കറില്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തിന്റെ ശിലാസ്ഥാപനം അമിത്ഷായാണ് നിര്‍വ്വഹിച്ചത്.

ഇത്തരത്തിലുള്ള മൂന്ന് സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്നത്. കാന്‍പൂരിലും മുംബൈയിലുമാണ് മറ്റ് സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്നത്. കാന്‍പൂരിലെ ഐഐഎസിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.

Top