മോദിയും അമിത് ഷായും രാജ്യതന്ത്രജ്ഞര്‍; വീണ്ടും പുകഴ്ത്തലുമായി രജനികാന്ത്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും വീണ്ടും പുകഴ്ത്തി രജനികാന്ത്. നേരത്തെ ഇരുവരെയും പുകഴ്ത്തിയ രജനീകാന്തിനു നിരവധി വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്.

രജനികാന്ത് മോദിയെയും അമിത് ഷായെയും രാജ്യതന്ത്രജ്ഞര്‍ എന്നാണ് ഇപ്പോള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മോദിയും അമിത് ഷായും രാജ്യതന്ത്രജ്ഞരാണ്. ”ഒരാള്‍ പദ്ധതി നല്‍കുകയും, മറ്റൊരാള്‍ നടപ്പിലാക്കുകയുമാണ്. കശ്മീര്‍ വിഷയം സംബന്ധിച്ചുള്ള പ്രസ്താവനക്കിടെ തന്നെയായിരുന്നു രജനികാന്തിന്റെ മോദി -ഷാ പുകഴ്ത്തല്‍.

കശ്മീര്‍ ഭീകരവാദികളുടെയും വര്‍ഗീയവാദികളുടെയും വീടായിരിക്കുകയാണ്. കശ്മീരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത് രാജ്യതന്ത്രത്തിന്റെ ആദ്യപടിയാണ്, രജനികാന്ത് വ്യക്തമാക്കി.

കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ നടപടിയിലായിരുന്നു നേരത്തെ രജനീകാന്ത് ഇരുവരെയും പ്രശംസിച്ചത്. മോദിയും അമിത്ഷായും കൃഷണനും അര്‍ജ്ജുനനും പോലെയാണെന്നും അവരാരാണെന്ന് അവര്‍ക്ക് മാത്രമാണ് അറിയാവുന്നതെന്നും ഇരുവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നുമായിരുന്നു രജനികാന്ത് പറഞ്ഞത്.

Top